ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനും നരേന്ദ്രമോഡിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി: മുല്ലപ്പള്ളി രാമചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനും നരേന്ദ്രമോഡിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി: മുല്ലപ്പള്ളി രാമചന്ദ്രന്‍

പത്തനംതിട്ട: എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസാണ് എസ് എന്‍ സി ലാവ് ലിന്‍. ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി വാദത്തിനെടുത്തപ്പോള്‍ എന്തുകൊണ്ടാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കണം. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതിയായ അച്ചാരത്തില്‍ പ്രദീപിനെ വിട്ടയച്ചതിലും ലോക്‌നാഥ് ബഹ്‌റയെ ഡിജിപി ആയി നിയമിച്ചതിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണ്.

നരേന്ദ്ര മോദിയും പിണറായി വിജയനും പരാജയപ്പെട്ട ഭരണാധികാരികളാണ്. അതു കൊണ്ടാണ് അവര്‍ അക്രമത്തിന്റെ പാതയിലെക്ക് നീങ്ങിയത്. ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനാണ് ബി ജെ പി ശ്രമിച്ചതെന്നും ശബരിമല വിഷയം രാഷ്ട്രീയ വിഷയമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമുദായ സംഘടനകളെ വിമര്‍ശിക്കുന്നതായി നടിച്ച് തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവരുടെ തിണ്ണ നിരങ്ങുന്ന ലജ്ജകരമായ നിലപാടാണ് സി പി എമ്മിന് ഉള്ളത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ മാടമ്പി എന്ന് വിളിച്ച കോടിയേരിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അടിമുടി മാന്യനായ വ്യക്തിയാണെന്നും കേവലം ഒരു സമുദായ സംഘടന എന്ന നിലയില്‍ മാത്രം എന്‍ എസ് എസ്സിനെ കാണാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലക്കാരനായ സ്ഥാനാര്‍ത്ഥി വേണം എന്ന ഡിസിസിയുടെ ആവശ്യത്തെപ്പറ്റിയുള്ള ചോദ്യത്തോട് കോണ്‍ഗ്രസ് ഒരു പ്രാദേശിക പാര്‍ട്ടിയല്ലെന്നും ലഭിക്കാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും പ്രതികരിച്ചു.



from mangalam.com https://ift.tt/2IwBjur
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages