തിരുവനന്തപുരം: കോരള കോണ്‍ഗ്രസില്‍ രണ്ടാം സീറ്റിനായുള്ള തര്‍ക്കം അതി രൂക്ഷ മാവുകയാണ്. മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിന് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. ഇതോടെ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്തി. ജോസ് കെ മാണിയുടെ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ ജോസ്ഫ് വിട്ട് നില്‍ക്കും.
ഫെബ്രുവരി 15നാണ് ജോസ് കെ മാണി നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനം. തിരുവനന്ത പുരത്താണ് സമ്മേളനം നടക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. എന്നാല്‍ സമാപനസമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പി.ജെ. ജോസഫ് പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ദുബായില്‍ ലോക കേരളസഭയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാലാണ് സമാപനസമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന് പിജെ ജോസഫ് വിശദീകരിക്കുന്നു. വ്യാഴാഴ്ച ദുബായിലേക്ക് പോകുന്ന പി.ജെ. ജോസഫ് ശനിയാഴ്ചയോടെയേ കേരളത്തിലേക്ക് തിരികെ എത്തൂ. എന്നാല്‍ , കേരളയാത്രയുടെ കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്.
പിജെ ജോസഫ് വിഭാഗം മാണി വിഭാഗത്തില്‍ ലെയിച്ചെങ്കിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പി.ജെ ജോസഫ് വിഭാഗത്തിന്റെ തുടരുന്ന പരാതി. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാംസീറ്റ് ചോദിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഇടുക്കി അല്ലെങ്കില്‍ കോട്ടയം സീറ്റില്‍ പി.ജെ. ജോസഫിനെ പരിഗണക്കണമെന്നും ആവശ്യമുണ്ടായി.
from mangalam.com http://bit.ly/2N7GhwE
via IFTTT
No comments:
Post a Comment