400 വര്‍ഷം പഴക്കമുള്ള ചെടി മോഷണം പോയി; ‘കട്ടവര്‍ കൃത്യമായി വെള്ളമൊഴിച്ചേക്കണേ...’ എന്ന ഉടമയുടെ അഭ്യര്‍ത്ഥന വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

400 വര്‍ഷം പഴക്കമുള്ള ചെടി മോഷണം പോയി; ‘കട്ടവര്‍ കൃത്യമായി വെള്ളമൊഴിച്ചേക്കണേ...’ എന്ന ഉടമയുടെ അഭ്യര്‍ത്ഥന വൈറലാകുന്നു

സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് മോഷണം പോകുന്നതോ കളഞ്ഞുപോകുന്നതോ ആയ വസ്തുക്കളൊക്കെ കണ്ടെത്താന്‍ പോസ്റ്റിടുന്നത് സ്വാഭാവികമാണ്. കാണാതായ പട്ടിക്കുട്ടിയേയും പൂച്ചക്കുട്ടിയേയുമൊക്കെ ഇത്തരത്തില്‍ കണ്ടുകിട്ടാറുമുണ്ട്.

ഇത്തരത്തില്‍ മോഷണം പോയ വസ്തു തിരികെ കിട്ടാന്‍ ഉടമ നടത്തിയ അപേക്ഷയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കളഞ്ഞു പോയ സാധനം മറ്റൊന്നുമല്ല, ഒരു ചെടിയാണ്. 400 വര്‍ഷം പഴക്കമുള്ള ബോണ്‍സായി വൃക്ഷമാണ് കട്ടുകൊണ്ടു പോയത്. ജപ്പാനിലെ ബോണ്‍സായി പ്രേമിയായ ഫുയുമി ഇമുറയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.

മോഷ്ടിച്ചവര്‍ ആരായാലും കൃത്യമായി വെള്ളമൊഴിക്കണമെന്നാണ് ഫുയുമി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നഷ്‌പ്പെട്ടത് തന്റെ കുഞ്ഞിനെയാണെന്നും നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നം ശ്രദ്ധക്കുറവുകൊണ്ട് നശിപ്പിക്കരുതെന്നും ഫുയുമി പറയുന്നു.

ഞങ്ങളുടെ ഷിംപാകു ജൂനിപെറിന് 400 വയസായി. അതിന് നല്ല പരിചരണം ആവശ്യമുണ്ട്. വെള്ളം കിട്ടിയില്ലെങ്കില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അതിന് അതിജീവിക്കാന്‍ കഴിയില്ല. തിരിച്ചു നല്‍കിയില്ലെങ്കിലും സാരമില്ല, അതിനെ നല്ല പോലെ നോക്കിയാല്‍ മതി- ഫേസ്ബുക്ക് പോസ്റ്റില്‍ സെയ്ജി കുറിച്ചു.



from mangalam.com http://bit.ly/2Sx5kz8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages