അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കും രാഹുല്‍ ഗാന്ധി; വോട്ട് ആര്‍ക്ക് പോകുമെന്ന് നിരീക്ഷിച്ച് ടിഡിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കും രാഹുല്‍ ഗാന്ധി; വോട്ട് ആര്‍ക്ക് പോകുമെന്ന് നിരീക്ഷിച്ച് ടിഡിപി

തിരുപ്പതി: തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരുപ്പതിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.

എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയെ പോലെ കോണ്‍ഗ്രസ് പറഞ്ഞു പറ്റിക്കില്ല. പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിച്ചു, കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലിടുമെന്ന് മോഹന വാഗ്ദാനം നല്‍കി. യുവാക്കള്‍ക്ക് തെഴിലവസരങ്ങള്‍ നല്‍കിയില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ തിരുപ്പതിയിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായാണ് അദ്ദേഹം തിരുപ്പതിയിലെത്തുന്നത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്നാണ് രാഹുല്‍ പ്രര്‍ത്ഥനക്കായി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയത്.

നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ചാണ് മുന്നണി വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ ടിഡിപിയും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. രാഹുലിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിനാണോ അതോ ടിഡിപിക്കാണോ ഗുണം ചെയ്യുന്നത് എന്നാണ് ഇനി നോക്കിക്കാണേണ്ടത്.



from mangalam.com https://ift.tt/2H39jMZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages