വിശാഖപട്ടണം: ലോകകപ്പില്‍ ഇന്ത്യാ-പാക്ക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച് രാജ്യത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ബിസിസിഐയും എന്ത് തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് കോഹ്‌ലി വ്യക്തമാക്കി.
ഓസീസിനെതിരെ ഞായറാഴ്ച നടക്കുന്ന ട്വന്റി20 മത്സരത്തിനു മുമ്പായി വിശാഖപട്ടണത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സിാര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിനു എന്താണോ വേണ്ടത്, എന്താണോ ബിസിസിഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സച്ചിന്‍ തെണ്ടൂല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയിന്റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയത്. മത്സരം ബഹിഷ്‌കരിക്കരിക്കരുതെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.
ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.
#WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts— ANI (@ANI) February 23, 2019
from mangalam.com https://ift.tt/2tDHsux
via IFTTT
No comments:
Post a Comment