തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ച; പ്രതിരോധമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ച; പ്രതിരോധമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ അശാന്തി നിലനില്‍ക്കുമ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വെള്ളിയാഴ്ചയാണ് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്ങും നിര്‍മ്മല സീതാരാമനെ ഉണ്ടാകും. അതിര്‍ത്തി മേഖലയില്‍ അടക്കം സംഘം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പ്രതിരോധമന്ത്രി മൂന്ന് സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്‌നാഥ് സിങ്ങ് വിളിച്ചു ചേര്‍ത്ത യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നു. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് സേനാത്തലവന്മാര്‍ സംയുക്ത വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തിരയോഗം ചേരുന്നുണ്ട്. പാക്ക് സൈന്യത്തിന്റെ കീഴിലുള്ള പൈലറ്റ് അഭിനന്ദിന്റെ മോചനം അടക്കമുള്ളത് ചര്‍ച്ച നടത്തും.



from mangalam.com https://ift.tt/2SvDfmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages