പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്, അഞ്ചുപേര്‍ കൂടി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്, അഞ്ചുപേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം/കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവിയാണ് ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും കേസിൽ അന്വേഷണംനടത്തുക. അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി അറസ്റ്റിലായി. അക്രമിസംഘത്തിലുണ്ടായിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജൻ,അനിൽ, ശ്രീരാഗ്, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്. ഏഴുപേർ അറസ്റ്റിലായതോടെ കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത എല്ലാവരും പിടിയിലായെന്നാണ് പോലീസ് നൽകുന്ന സൂചന. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരൻ, അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന സജി ജോർജ് എന്നിവർ കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടു. Content Highlights:kasargod double murder investigation hand over to crime branch, five more people arrested


from mathrubhumi.latestnews.rssfeed https://ift.tt/2V5F4Ze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages