ചീഫ് ജസ്റ്റിസിന്റെ ശബ്ദത്തിൽ ഹൈക്കോടതി ജസ്റ്റിസുമാർക്ക് ഫോൺ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ചീഫ് ജസ്റ്റിസിന്റെ ശബ്ദത്തിൽ ഹൈക്കോടതി ജസ്റ്റിസുമാർക്ക് ഫോൺ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശബ്ദം അനുകരിച്ച് രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് ഫോൺ സന്ദേശം. ചില അഭിഭാഷകർക്ക് ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകണമെന്ന സുപ്രധാന നിർദേശമാണ് ഫോണിലൂടെ വന്നത്. സുപ്രീംകോടതി രജിസ്ട്രിയുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൽ. നാരായണ സ്വാമി എന്നിവർക്കാണ് ഫോൺ വന്നത്. വിളിച്ചത് മൊബൈൽ ഫോണിൽനിന്നാണെങ്കിലും സുപ്രീംകോടതിയുടെ ഇ.പി.ബി.എക്സ്. (ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച്) വഴിയാണ് ഫോൺ സന്ദേശം വഴിതിരിച്ചുവിട്ടത്. സുപ്രീംകോടതിയിൽനിന്നുള്ള സന്ദേശമെന്ന് തോന്നിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്.കെ. ജുനേജയാണെന്ന് പറഞ്ഞാണ് ജസ്റ്റിസ് നാരായണ സ്വാമിക്ക് ആദ്യം ഫോൺ വന്നത്. കർണാടക ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി ചില അഭിഭാഷകരുടെ പേര് ശുപാർശചെയ്യണമെന്ന് ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനുശേഷം വീണ്ടും ഇതേവ്യക്തി ഫോൺ ചെയ്തശേഷം ചീഫ് ജസ്റ്റിസിന് സംസാരിക്കണമെന്ന് പറഞ്ഞു. തുടർന്ന് രഞ്ജൻ ഗൊഗോയിയുടെ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്തു. ചില അഭിഭാഷകരെ ജഡ്ജിമാരാക്കുന്നത് സംബന്ധിച്ചാണ് സംസാരിച്ചത്. തന്റെ പേരിലോ ഓഫീസിൽനിന്നോ ഇത്തരത്തിലുള്ള ഫോൺ കോളുകൾ വന്നാൽ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദേശം നൽകിയതായി അറിയുന്നു. content highlights:Man impersonates CJI Ranjan Gogoi, calls two HC judges


from mathrubhumi.latestnews.rssfeed http://bit.ly/2S73uQo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages