അംബാനിയെ പിടിച്ചുകെട്ടി കോടതി... ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം സൗദിയും... ഇരട്ടക്കൊലയുടെ നടുക്കംമാറാതെ നാട്... ഭക്തിസാന്ദ്രമായി പൊങ്കാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

അംബാനിയെ പിടിച്ചുകെട്ടി കോടതി... ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം സൗദിയും... ഇരട്ടക്കൊലയുടെ നടുക്കംമാറാതെ നാട്... ഭക്തിസാന്ദ്രമായി പൊങ്കാല

എറിക്‌സണ്‍ കേസില്‍ കോടതിയലക്ഷ്യം: അനില്‍ അംബാനി കുറ്റക്കാരന്‍; ഒരു മാസത്തിനകം കുടിശിക അടച്ചില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ

ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുമായുള്ള കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപയുടെ കുടിശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനുകഴിഞ്ഞില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.
[IMG]

ഇരട്ടകൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്ക്; നിരവധി കേസുകളില്‍ പ്രതി; ആക്രമണം കഞ്ചാവ് ലഹരിയിലെന്ന് മൊഴി

കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് നേരിട്ട് പങ്കെന്ന് റിപ്പോര്‍ട്ട്. അപമാനം കൊണ്ടുണ്ടായ നിരാശയിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരനും കസ്റ്റഡിയിലുള്ള ആറു പേരും മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു.
[IMG]

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സൗദി കിരീടാവകാശി; പാകിസ്താനെ കുറിച്ച് പരാമര്‍ശമില്ല

ന്യുഡല്‍ഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരതയും തീവ്രവാദരും ഇരുരാജ്യങ്ങള്‍ക്കുമുള്ള ഭീഷണിയാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റമടക്കം എല്ലാ മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സൗദി രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തെ കുറിച്ചോ പാകിസ്താനെ കുറിച്ചോ യാതൊരു പരാമര്‍ശവും സൗദി രാജകുമാരന്‍ തയ്യാറായില്ല.
[IMG]

എറണാകുളത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ വന്‍തീപിടുത്തം. സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പാരഗണിന്റെ ചെരുപ്പ് ഗോടൗണിലാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. ആറ് നില കെട്ടിടത്തിലാണ് തീപിടിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 11.30ഓടെയാണ് തീപര്‍ന്നുപിടിച്ചത്.
[IMG]

യാഗശാലയായി അനന്തപുരി; ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അടുപ്പിലേക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മേല്‍ശാന്തിയുടെ കൈയ്യിലേക്ക് അഗ്‌നിപകര്‍ന്നു. രാവിലെ 10.15ഓടെയാണ് ക്ഷേത്രം മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.



from mangalam.com https://ift.tt/2SRQuDl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages