യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് തുടങ്ങാനിരുന്ന എസ്.എസ്.എസ് എൽ.സി, ഒന്നാം വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കേരള, കണ്ണൂർ,എം.ജി സർവകലാശാലകൾഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കേരള ആരോഗ്യ സർവകലാശാല ഇന്ന് നടത്താനിരുന്ന തിയറി പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും അടിയന്തിര നിർദ്ദേശം നൽകി. ഹർത്താലുകൾ നിർബന്ധിത ഹർത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. Content Highlights:Youth Congress Hartal, Exam Schedule cancelled


from mathrubhumi.latestnews.rssfeed http://bit.ly/2IhSD6s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages