കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇടത്പക്ഷ ചിന്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. ഈ കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം.
നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെ വഴിയടച്ച് കളയുന്നു. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്ന് താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഈ കൊലപാതകങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്.
നീതിയുടെയും ധാര്‍മ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടില്‍ ഉയര്‍ന്നു താഴുന്ന കത്തികളും
ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.
from mangalam.com http://bit.ly/2toGna7
via IFTTT
No comments:
Post a Comment