സാമ്പത്തിക സംവരണം: ജെ.എന്‍.യുവിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയും സീറ്റ് വര്‍ധിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

സാമ്പത്തിക സംവരണം: ജെ.എന്‍.യുവിന് പിന്നാലെ ഡല്‍ഹി സര്‍വകലാശാലയും സീറ്റ് വര്‍ധിപ്പിച്ചു

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി സർവകലാശാലയിൽ സീറ്റ് വർധിപ്പിക്കും. സർവകലാശാല പ്രവേശന കമ്മിറ്റിയോഗത്തിലാണ് 2019-20 അധ്യയന വർഷം പത്ത് ശതമാനം സീറ്റ് വർധിപ്പിക്കാൻ ധാരണയായത്. 25 ശതമാനം സീറ്റ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടമായാവും സീറ്റ് വർധിപ്പിക്കുകയെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഇത്തവണ പത്ത് ശതമാനവും അടുത്ത അധ്യയന വർഷം 15 ശതമാനവും സീറ്റ് വർധിപ്പിക്കും. അതേസമയം അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം വരുത്തില്ലെന്നും അധികമായി വരുന്ന വിദ്യാർഥികളെ നിലവിലുള്ള സൗകര്യങ്ങളിൽത്തന്നെ പ്രവേശിപ്പിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല 2019-20 അധ്യയന വർഷം മുതൽ 25 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. Content Highlights:Delhi University Admission 2019: Ten percent increase in seats for EWS to be implemented this year


from mathrubhumi.latestnews.rssfeed http://bit.ly/2DZVkFr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages