ആന്ധ്രയ്ക്ക് പ്രത്യേക പദവി, ഡല്‍ഹിയില്‍ തെലുങ്കരുടെ പ്രതിഷേധം ; ആളെ ഇറക്കാന്‍ വാടകയ്ക്ക് എടുത്തത് 20 കംപാര്‍ട്ട്‌മെന്റ് വരുന്ന രണ്ടു ട്രെയിനുകള്‍ ; ഖജനാവില്‍ നിന്നും ഒഴുക്കുന്നത് 1.12 കോടി..!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ആന്ധ്രയ്ക്ക് പ്രത്യേക പദവി, ഡല്‍ഹിയില്‍ തെലുങ്കരുടെ പ്രതിഷേധം ; ആളെ ഇറക്കാന്‍ വാടകയ്ക്ക് എടുത്തത് 20 കംപാര്‍ട്ട്‌മെന്റ് വരുന്ന രണ്ടു ട്രെയിനുകള്‍ ; ഖജനാവില്‍ നിന്നും ഒഴുക്കുന്നത് 1.12 കോടി..!!!

അമരാവതി: കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആളെ കൊണ്ടുപോകാന്‍ ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 1.12 കോടി രൂപ ചെലവഴിക്കുന്നു. ഫെബ്രുവരി 11 ന് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് ആന്ധ്രയില്‍ നിന്നും ആളെ തലസ്ഥാനത്ത് എത്തിക്കാന്‍ രണ്ടു സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെ വാടകയ്ക്ക് എടുത്തതായി അധികൃതര്‍ പറഞ്ഞു.

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് 1.12 കോടി രൂപ നല്‍കി 20 കംപാര്‍ട്ട്‌മെന്റുകള്‍ വീതമുള്ള രണ്ടു ട്രെയിനുകളാണ് എടുത്തത്. ഇവ അനന്തപൂര്‍, ശ്രീകകുളം എന്നിവിടങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, മറ്റു സംഘടനകളില്‍ ഉള്ളവര്‍ എന്‍ജിഒ കള്‍ വിവിധ കൂട്ടായ്മകള്‍ എന്നിയില്‍ പെടുന്ന അനേകര്‍ ഡല്‍ഹിയില്‍ എത്തി പരിപാടികളില്‍ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 10 മണിയോടെ ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം എന്നാവശ്യപ്പെട്ടും ഇക്കാര്യത്തില്‍ 2014 ല്‍ ആന്ധ്ര പുന:സംഘടിപ്പിക്കല്‍ നിയമം അനുസരിച്ച് നടത്തിയ വാഗ്ദാനത്തില്‍ നിന്നും പിന്‍വലിഞ്ഞെന്നും ആരോപണിച്ചാണ് പ്രതിഷേധം. പ്രതിഷേധം ആന്ധ്രയുടെ പൊതുകാര്യത്തിന് വേണ്ടിയായതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിയും അതിന്റെ മുന്നണികളില്‍ പെടാത്തവരുമായ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ കിട്ടുമെന്നാണ് ചന്ദ്രബാബു നായിഡു പ്രതീക്ഷിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് നേരത്തേ ടിഡിപി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിയയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.



from mangalam.com http://bit.ly/2Gv66W6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages