"കൊലക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതി"; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് അശോകന്‍ ചരുവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

"കൊലക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതി"; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് അശോകന്‍ ചരുവില്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍. 'ഇന്നലെ കാസര്‍ക്കോട്ട് പെരിയ കല്യോട്ട് നടന്ന രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

ശരിയായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാനും മാതൃകാപരമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കാനും പോലീസ് ജാഗ്രത പാലിക്കണം. കൊലയ്ക്കു കൊല കണ്ണിനു കണ്ണ് എന്നത് പ്രാകൃത നീതിയാണ്. ഒരു വന്‍മരം വീണപ്പോഴുണ്ടായ പ്രതികാരതാണ്ഡവം ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട ദിനമായി നാം പഠിക്കണം'- അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊലപാതകങ്ങള്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ പൊതുവായി കാണുന്ന ഈ അരാഷ്ട്രീയരോഗം വിവിധയിനം മതഭീകരതകള്‍ക്കും മറ്റ് സായുധവാദങ്ങള്‍ക്കും വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകിട്ടോടെയാണ് ശരത്‌ലാല്‍, കൃപേഷ് എന്നീ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാറിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ഇരുവരെയും സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



from mangalam.com http://bit.ly/2Ndo1lp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages