പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാലു സൈനികരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസിയും മരിച്ചതായി പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. പുല്‍വാമ ആക്രമണത്തിനായി ബോംബ് ഉണ്ടാക്കിയത് ഇയാളാണെന്നാണ് സംശയിക്കുന്നത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഭീകരനേയും വധിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല. പ്രദേശം മുഴുവന്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. മറ്റുള്ള ഭീകരര്‍ക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്.
മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയ്ക്കടുത്ത പ്രദേശത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു. ഇതോടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതേതുടര്‍്‌ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പുല്‍വാമയില്‍ സൈനികവ്യൂഹത്തിനു നേരെ ചാവോക്രമണം നടത്തിയ ആദില്‍ ദറിന്റെ കൂട്ടാളികള്‍ ആണെന്നാണ് സൂചന. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഭീകരാക്രമണം നടത്താന്‍ ആദിലിന് കൂട്ടാളികള്‍ ഉണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. സൈനികവ്യൂഹത്തിന്റെ വരവും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു നല്‍കിയത് ഈ കൂട്ടാളികള്‍ ആകാമെന്നും സംശയിക്കുന്നു.
from mangalam.com http://bit.ly/2NcmpZl
via IFTTT
No comments:
Post a Comment