ബിഷപ്പിനെതിരായ കേസ്: കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ട് തുടരാം, സ്ഥലംമാറ്റം മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ബിഷപ്പിനെതിരായ കേസ്: കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ട് തുടരാം, സ്ഥലംമാറ്റം മരവിപ്പിച്ചു

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിലെ നിയമനടപടികൾ പൂർത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട്ടെ മഠത്തിൽ തുടരാം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജലന്ധർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ്ആഗ്നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകൾക്ക് ലഭിച്ചു. Bishop Agnelo,Apostolic administrator in charge of congregation has written a letter to 5 sisters protesting against Franco Mulakkal. Letter reads,"there will be no move from Diocese of Jalandhar to oust you from Kuravilangad Church as long as you are needed for the court case." — ANI (@ANI) 9 February 2019 പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽനിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് അവർ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകൾ ജലന്ധർ രൂപത അഡ്മിനിസ്ട്രേറ്ററെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് കന്യാസ്ത്രീകൾക്ക് കേസ് നടപടികൾ പൂർത്തിയാകുംവരെ കുറവിലങ്ങാട്ടുതന്നെ തുടരാൻ അനുമതി ലഭിച്ചിട്ടുള്ളത്. അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ചുകൊണ്ട് കോട്ടയത്ത് സംഘടിപ്പിച്ച സേവ് അവർ സിസ്റ്റേഴ്സ് കൺവെൻഷൻ വേദിയിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രതിഷേധിക്കാനെത്തിയ അഞ്ചോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കാത്തലിക് ഫോറം പ്രവർത്തകരെന്ന് അവകാശപ്പെടുന്നഅഞ്ചോളം പേരുടെ പ്രതിഷേധം. സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രമാണെന്ന് കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാൻ സാധിക്കാത്ത സാഹചര്യത്തിൽ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനുള്ള നീക്കമാണ് അതിനു പിന്നിലെന്ന് അവർ ആരോപിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് അവർ സിസ്റ്റേഴ്സ് കോട്ടയത്ത് കൺവെൻഷൻ നടത്താൻ തീരുമാനിച്ചത്. ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാൻ അഡ്മിനിസ്ട്രേറ്റർ നടപടി സ്വീകരിക്കാത്തപക്ഷം സംസ്ഥാന വ്യാപക സമരം നടത്താനും സേവ് അവർ സിസ്റ്റേഴ്സ് ഫോറം തീരുമാനിച്ചിരുന്നു. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധർ രൂപതാ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ.ആഗ്നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകൾക്ക് ലഭിച്ചത്. Content Highlights:Bishop Franco Mulackel, Nun sex abuse case


from mathrubhumi.latestnews.rssfeed http://bit.ly/2WUBymb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages