കാൻബെറ:ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഏറ്റ് ശ്രീലങ്കൻ താരം ദിമുത് കരുണരത്നയ്ക്ക് പരിക്ക്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ലങ്കയുടെ ആദ്യ ഇന്നിങ്സിലാണ് സംഭവം 31-ാം ഓവർ എറിയാനെത്തിയത് കമ്മിൻസ്,ക്രീസിലുണ്ടായിരുന്നത് കരുണരത്ന. കമ്മിൻസിന്റെ വേഗതയേറിയ ബൗൺസർ നേരെ വന്നുകൊണ്ടത് കരുണരത്നയുടെ കഴുത്തിന് പിന്നിലായിരുന്നു.കുത്തിപ്പൊന്തിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോഴായിരുന്നു ഇത്. വേദന സഹിക്കാനാകാതെ ലങ്കൻ ഓപ്പണർ ഗ്രൗണ്ടിൽ വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടനത്തന്നെ ലങ്കയുടേയും ഓസീസിന്റേയും വൈദ്യസംഘം ഗ്രൗണ്ടിലെത്തി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് എമർജൻസി വണ്ടിയിൽ സ്ട്രെച്ചറിൽ കിടത്തി താരത്തെ പുറത്തുകൊണ്ടുപോകുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്ന സംസാരിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. ഗ്രൗണ്ട് വിടുമ്പോൾ മികച്ച ഫോമിൽ ബാറ്റു ചെയ്യുകയായിരുന്നു ലങ്കൻ താരം. 84 പന്തിൽ 46 റൺസടിച്ച കരുണരത്ന അഞ്ച് ബൗണ്ടറിയും നേടി. https://t.co/ABHN1g6o1T — Parshva (@Parshva7939) February 2, 2019 A poignant moment at the Manuka Oval, with Karunaratne being stretchered off to the crowd giving a generous standing ovation #AUSvSL #AUSvsSL pic.twitter.com/hrQTVclN5M — Vijay Arumugam (@vijayarumugam) February 2, 2019 Content Highlights: Karunaratne struck by Cummins Bouncer Sri Lanka vs Australia
from mathrubhumi.latestnews.rssfeed http://bit.ly/2DQp3AM
via
IFTTT
No comments:
Post a Comment