ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും നേതാവ് മോദി തന്നെ: സ്വപന്‍ദാസ് ഗുപ്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും നേതാവ് മോദി തന്നെ: സ്വപന്‍ദാസ് ഗുപ്ത

തിരുവനന്തപുരം: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. ഭൂരിപക്ഷം നേടുമെന്നും മോദിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ അധികാരത്തിലേറുമെന്നും രാജ്യസഭാ എം.പിയും ബി.ജെ.പി. വക്താവുമായ സ്വപൻദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ശനിയാഴ്ച മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സ്വപൻ ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന നിരീക്ഷണം ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന സൂചനയല്ലേ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ ഇപ്പോൾ പ്രവചനത്തിന് താൻ ഒരുങ്ങുന്നില്ലെന്നായിരുന്നു സ്വപന്റെ മറുപടി. നരേന്ദ്ര മോദി തന്നെയാണ് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും നേതാവെന്നും മോദിക്കെതിരെ നിലവിൽ ശക്തമായ വെല്ലുവിളികളൊന്നും തന്നെ പാർട്ടിക്കുള്ളിലില്ലെന്നും സ്വപൻ പറഞ്ഞു. 2014 ലേക്കാൾ കൂടുതൽ അറിയപ്പെടുന്ന നേതാവാണ് ഇപ്പോൾ മോദി . ലോക്സഭാ തിരഞ്ഞെടുപ്പ് പലപ്പോഴും പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ തലത്തിലേക്കെത്താറുണ്ട്. മോദിക്ക് പകരം ആരെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഇപ്പോഴും ഉത്തരമില്ല. അതേസമയം ഉത്തർപ്രദേശിൽ എസ്.പിയും മായാവതിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്ക് ശ്ക്തമായ വെല്ലുവിളിയാണെന്ന് സ്വപൻ പറഞ്ഞു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ബി.ജെ.പി. നേതൃത്വത്തിനും പ്രധാനമന്ത്രി മോദിക്കുമെതിരെ തൊടുക്കുന്ന ഒളിയമ്പുകൾ പാർട്ടിയുടെ പൊതുസമീപനമല്ലെന്ന് സ്വപൻ പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത് ഇഷ്ടപ്പെടാത്തവർ പാർട്ടിക്കുള്ളിലും ആർ.എസ്.എസ്സിലുമുണ്ടായിരുന്നു. ഇത് എല്ലാ പാർട്ടിയിലുമുണ്ട്. മോദി മാത്രം നേരിടുന്ന പ്രശ്നമല്ലിത്. ഒരു നേതാവ് എന്ന നിലയിലേക്ക് ബി.ജെ.പി. എത്തിച്ചേർന്നിരിക്കുന്നത് ജനാധിപത്യവിരുദ്ധമായ പ്രക്രിയയല്ലേ എന്ന ചോദ്യത്തിന് ലെനിനിസ്റ്റ് പാർട്ടികളായി മാറുന്നതിനുള്ള പ്രവണത എല്ലാ പാർട്ടികളിലുമുണ്ടെന്നായിരുന്നു സ്വപന്റെ മറുപടി. വിയോജിക്കുന്നതിനുള്ള ഇടം ജനാധിപത്യത്തിൽ അനിവാര്യമാണെന്നും ശക്തമായ ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെ മാത്രമേ ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങൾ കൂടുതൽ സുദൃഡമാക്കാൻ കഴിയുകയുള്ളുവെന്നും സ്വപൻ പറഞ്ഞു. പാടെ തകർന്നുപോയ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒരു നേതാവെന്നെ നിലയിൽ രാഹുലിന്റെ വളർച്ച അംഗീകരിക്കേണ്ടതായിട്ടുണ്ടെന്നും സ്വപൻ പറഞ്ഞു. പക്ഷേ, മോദിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയുന്ന തലത്തിലേക്ക് രാഹുൽ എത്തിയിട്ടുണ്ടെന്ന് പറയാനാവില്ലെന്നും സ്വപൻ ചൂണ്ടിക്കാട്ടി. Content Highlights: Shashi Tharoor, Swapan Das Gupta, Congress, BJP, Narendra Modi, Rahul Gandhi, MBIFL2019


from mathrubhumi.latestnews.rssfeed http://bit.ly/2t1d2lZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages