കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ കൂടുന്നു ; ഏറ്റുപറഞ്ഞാല്‍ പുരോഹിതര്‍ ചുണ്ടു മുറുക്കി അടയ്ക്കും; കാലിഫോര്‍ണിയയില്‍ കുമ്പസാരത്തിനെതിരേ ബില്ലുമായി സെനറ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ കൂടുന്നു ; ഏറ്റുപറഞ്ഞാല്‍ പുരോഹിതര്‍ ചുണ്ടു മുറുക്കി അടയ്ക്കും; കാലിഫോര്‍ണിയയില്‍ കുമ്പസാരത്തിനെതിരേ ബില്ലുമായി സെനറ്റര്‍

ന്യൂയോര്‍ക്ക്: ബാലപീഡനക്കേസുകള്‍ പോലെയുള്ള വിഷയങ്ങളില്‍ സഭാ നിയമത്തിനപ്പുറത്ത് കുമ്പസാരരഹസ്യം പുറത്തുവിടാന്‍ പുരോഹിതര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയയിലെ സെനറ്റില്‍ ബില്ല്. പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ബാലപീഡനം നേരിടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വ്യാപകമായി ഉണ്ടാകുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ പുറത്തു കൊണ്ടുവരാനും നിയമനടപടികള്‍ക്ക് വിധേയരാക്കുകയും ലക്ഷ്യമിട്ടാണ് നീക്കം.

കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ നിയമപ്രകാരം അറിയുന്ന കുറ്റകൃത്യ വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരും നിര്‍ബ്ബന്ധിതമാണെങ്കിലും കുമ്പസാര രഹസ്യം അങ്ങിനെ തന്നെ സൂക്ഷിക്കാന്‍ പുരോഹിതര്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. ഈ സഭാനിയമത്തെ മറികടക്കുന്ന ബില്‍ 360 ഫെബ്രുവരി 20 ന് സെനറ്റര്‍ ജറി ഹില്ലാണ് കൊണ്ടുവന്നത്. കുട്ടികളെ ഉപദ്രവിക്കുകയോ കുട്ടികളെ ഉപദ്രവിക്കുന്നതായി സംശയിക്കപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമയത്ത് തന്നെ അന്വേഷണം നടക്കണമെങ്കില്‍ ഇത്തരം നിയമം വേണമെന്ന് ബില്ലുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയില്‍ ഹില്‍ പറയുന്നു.

പുരോഹിതരും പ്രൊഫഷണല്‍സും വരുന്ന 40 ലധികം പേരാണ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിലവില്‍ കാലിഫോര്‍ണിയയില്‍ രക്ഷപ്പെട്ട് നില്‍ക്കുന്നത്. സഭാ നടപടികള്‍ പ്രകാരം വ്യക്തിയും പുരോഹിതനും കുമ്പസാര വിവരം പരമരഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ സ്‌റ്റേറ്റിന്റെ നിയമത്തില്‍ പെടാതെ പുരോഹിതര്‍ സൂക്ഷിക്കുന്ന രഹസ്യങ്ങള്‍ ഒഴിവാക്കപ്പെടുന്നു. വിവരം കുമ്പസാരമായി ഒരാള്‍ തുറന്നു പറഞ്ഞു കഴിഞ്ഞാല്‍ അത് രഹസ്യമാക്കപ്പെടുന്നു.

കത്തോലിക്കാസഭയുടെ മതനിയമപ്രകാരം കുമ്പസാരം കേള്‍ക്കുന്ന പുരോഹിതര്‍ പാപിയുടെ ഏറ്റുപറച്ചില്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. അതുകൊണ്ടു തന്നെ കുമ്പസാരമായി വിവരം അറിയുന്ന പുരോഹിതന്‍ വഴി അത് പുറത്തു പോകുകയുമില്ല. എന്നാല്‍ മതത്തിന്റെ ഇത്തരം അച്ചടക്കം നിയമത്തിന് മുന്നില്‍ പ്രസക്തം അല്ലെന്ന് ബില്ലില്‍ പറയുന്നു. നിയമം സമൂഹത്തിലെ എല്ലാ പദവിയില്‍ ഇരിക്കുന്നവര്‍ക്കും ഒരുപോലെ ആക്കണം. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരും ബാദ്ധ്യസ്ഥര്‍ ആണെന്നും ഹില്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ പുരോഹിത വര്‍ഗ്ഗത്തെ ഒഴിവാക്കുന്നത് ചൂഷകനെ സംരക്ഷിക്കലാണെന്നും കുട്ടികളുടെ കാര്യം കൂടുതല്‍ അപകടസാധ്യതയിലാകുമെന്നും ഹില്‍ പറയുന്നു.

പക്ഷേ അവതരിപ്പിച്ച ബില്‍ മതസ്വാതന്ത്ര്യത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് കാലിഫോര്‍ണിയയില്‍ നടന്ന കത്തോലിക്കാ സഭയുടെ സമ്മേളനത്തില്‍ വിലയിരുത്തപ്പെട്ടത്. കുമ്പസാര രഹസ്യം കിട്ടിയത് കൊണ്ട് മാത്രം കുട്ടികള്‍ സുരക്ഷിതരാകില്ല എന്നും അമേരിക്കക്കാരുടെ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും കാര്‍ന്നു തിന്നാനെ അത് ഉപകരിക്കൂ എന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധി സ്റ്റീവ് പഹാനിക്ക് പറയുന്നു. കുമ്പസാര രഹസ്യം സൂക്ഷിക്കുന്ന നിയമത്തെ മറികടക്കാന്‍ പുരോഹിതരെ നിര്‍ബന്ധിക്കുന്ന ആശയം അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമല്ല. കുമ്പസാരത്തില്‍ ബാലപീഡന വിവരം കിട്ടുന്ന പൂരോഹിതര്‍ അത് രഹസ്യമാക്കി വെയ്ക്കാതെ വെളിപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ബാലപീഡനം വിഷയമാക്കിയ റോയല്‍ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.



from mangalam.com https://ift.tt/2NloJ09
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages