ഹര്‍ത്താൽ: എല്ലാ കേസിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണം; നഷ്ടം ഡീനിൽ നിന്ന് ഈടാക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

ഹര്‍ത്താൽ: എല്ലാ കേസിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണം; നഷ്ടം ഡീനിൽ നിന്ന് ഈടാക്കണം

കൊച്ചി: കാസർകോട് ഇരട്ടക്കൊലപാതകത്തെത്തുടർന്ന് പ്രഖ്യാപിച്ചമിന്നൽ ഹർത്താലിൽ ഉണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. മിന്നൽ ഹർത്താലിലെ എല്ലാ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിചേർക്കണം.ഹർത്താലിൽ കാസർകോട്ടുണ്ടായ നഷ്ടം യുഡിഎഫ് നേതാക്കളായ കമറുദ്ദീൻ,ഗോവിന്ദൻ നായർ എന്നിവരിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർത്താലിൽ ഉണ്ടായ നഷ്ടം കണക്കാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസിലും ഡീൻ കുര്യാക്കോസിനെ പ്രതിചേർക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഹർത്താൽ നഷ്ടം കണക്കാക്കി സർക്കാർ നൽകുന്ന റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇതുപരിശോധിക്കാൻ കമ്മീഷനെ രൂപീകരിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ കമ്മീഷനായിരിക്കും ഒരോരുത്തരിൽ നിന്നും ഈടാക്കേണ്ട നഷ്ടപരിഹാരം കണക്കാക്കി അത് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ഡീൻ കുര്യാക്കോസിന് പുറമെ കാസർകോട്ഡിസിസി നേതാക്കളായ എം.സി. കമറുദ്ദീനുംഗോവിന്ദൻ നായരുംഇന്ന്കോടതിയിൽ ഹാജരായിരുന്നു. മിന്നൽ ഹർത്താൽ നിരോധിച്ച വിവരം അറിഞ്ഞില്ലായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് ഹൈക്കോടതിയെഅറിയിച്ചു. ഇത് മുഖവിലക്കെടുക്കാതെയാണ് കോടതിയുടെ നടപടി. ഡീൻ കുര്യാക്കോസ് അഭിഭാഷകനും നിയമം അറിയാവുന്നയാളും അല്ലെ എന്ന് കോടതി ചോദിച്ചു. എന്നാൽ നിയമപഠനം പൂർത്തിയാക്കിയെങ്കിലും സന്നതെടുക്കുകയോ അഭിഭാഷകനായി ജോലി നോക്കുകയോ ചെയ്യുന്നില്ല എന്നാണ് ഡീൻ കുര്യാക്കോസിന് വേണ്ടി ഹാജരായ അഡ്വ. ദണ്ഡപാണി കോടതിയെ അറിയിച്ചത്. വിഷയത്തിൽ ഇവരുടെ വിശദീകരണം കേൾക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ നടപടിയിൽ ഇവരുടെ വാദം വിശദമായി കോടതി കേൾക്കും. അതിന് മുമ്പ് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ച വിഷയത്തിൽ വിശദീകരണം നൽകാൻ കോടതി ഡീൻ കുര്യാക്കോസിന് മാർച്ച് അഞ്ചുവരെ സമയം നൽകി. അതേപോലെ ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടങ്ങൾ ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെയും ബിജെപിയുടെയും നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ശബരിമല കർമസമിതിയുടെ മുഴുവൻ നേതാക്കളേയുംപ്രതിചേർക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ഹർത്താലിൽ സ്വീകരിച്ചതുപോലെ തന്നെ നഷ്ടപരിഹാരം കർമസമിതി പ്രവർത്തകരിൽ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. Content Highlights:Hartal violence, high court order to charge all cases against Dean kuriakkos


from mathrubhumi.latestnews.rssfeed https://ift.tt/2txumz2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages