കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്ററില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം കനത്ത രാഷ്ട്രീയ തിരിച്ചടിയായെന്നാണ് സി.പി.എം വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ തൃശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കിയാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങി എത്തിയത്. കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന് കോടിയേരി പ്രതികരിച്ചിരുന്നു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ട് വെട്ടിക്കൊന്നത്. കാറില്‍ എത്തിയ അക്രമി സംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സി.പി.എം പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം



from mangalam.com http://bit.ly/2X6DTe0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages