ഹേഗ്: കുല്‍ഭൂഷന്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുല്‍ഭൂഷന്‍ യാദവ് പാക് ജയിലില്‍ കഴിയുന്ന സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്നത്. കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം അതീവ വഷളായിരിക്കെയാണ് കുല്‍ഭൂഷന്‍ കേസിലെ വാദം തുടങ്ങിയിരിക്കുന്നത്.
ഹരീഷ് സാല്‍വേ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഉദ്യോഗസ്ഥരായ വേണു രാജാമണി അടക്കമുള്ളവരുണ്ട്. വിയന്ന കണ്‍വണ്‍ഷന്റെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം കുല്‍ഭുഷന്റെ അറസ്റ്റിനെക്കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചില്ലെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു. കുല്‍ഭൂഷന്‍ യാദവിനെതിരായ കുറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താന്‍ ഇതുവരെ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിച്ചു.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ കുല്‍ഭൂഷനില്‍ നിന്ന് കുറ്റസമ്മതം വാങ്ങി. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയില്ലെന്നും ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. കുല്‍ഭൂഷനെ അറസ്റ്റ് ചെയ്ത തീയതി അറിയിച്ചിട്ടില്ല. അഭിഭാഷകനെ നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ലെന്നും ഹരീഷ് സാല്‍വേ കൂട്ടിച്ചേര്‍ത്തു.
2016 മാര്‍ച്ച് 30 മുതല്‍ കുല്‍ഭൂഷന്‍ യാദവിന്റെ വിവരങ്ങള്‍ തേടി 13 റിമൈന്‍ഡറുകള്‍ ഇന്ത്യ അയച്ചു. അതിനൊന്നും മറുപടി ലഭിച്ചില്ല. കുല്‍ഭൂഷന്‍ കേസില്‍ പാക്കിസ്ഥാന്റെ കൈവശം തെളിവുകളില്ല. പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം ദുര്‍ബലമാണെന്നും ഇന്ത്യ വാദിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50ഓടെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങിയത്.
from mangalam.com http://bit.ly/2Xb9Sdg
via IFTTT
No comments:
Post a Comment