എന്‍.എസ്.എസിനെതിരേ കോടിയേരി സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തില്‍- പി.എസ്. ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എന്‍.എസ്.എസിനെതിരേ കോടിയേരി സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തില്‍- പി.എസ്. ശ്രീധരന്‍പിള്ള

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സർവ സ്വാതന്ത്ര്യവും ഒരു സ്വതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് എൻഎസ്എസ്സിന് ഉണ്ടെന്നത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണം. അതല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെതരംതാണഭാഷയിൽ എൻഎസ്എസ്സിനോട് കോടിയേരി പ്രതികരിക്കുന്നത് ശരിയല്ല. അങ്ങേയറ്റത്തെ ധാർഷ്ട്യവും ധിക്കാരവുമാണ് കോടിയേരിയുടെ പ്രതികരണത്തിൽ- പി.എസ്. ശ്രീധരൻപിള്ള പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിൽ സാമുദായിക സംഘടനകൾക്ക് വളരെവലിയ പങ്കാണ് എക്കാലത്തും ഉള്ളത്. അതിനെ തള്ളിപ്പറയാനോ കുറച്ചുകാണാനോ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ല. നവോത്ഥാനത്തിന്റെ ചരിത്രത്തിൽ എൻഎസ്എസിന്റെ പങ്ക് നിർണായകമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി പലയവസരങ്ങളിലും സാമുദായിക സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തേടിയിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനുൾപ്പെടെയുള്ളത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയത് എൻഎസ്എസിന്റെ കൂടിപിന്തുണ നേടിയായിരുന്നുവെന്നത് മറന്നുപോകരുതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. Content Highlights:bjp state president ps sreedharan pilla replies to kodiyeri on his statement about nss


from mathrubhumi.latestnews.rssfeed https://ift.tt/2EriqVS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages