മലപ്പുറം: കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റർ പതിപ്പിച്ചതിന് രണ്ടുവിദ്യാർഥികൾ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവൺമെന്റ് കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ബുധനാഴ്ച പോസ്റ്റർ ശ്രദ്ധയിൽ പെട്ട പ്രിൻസിപ്പൽ പോലീസിന് പരാതി നൽകുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാമ്പസിൽ പോസ്റ്റർ പതിപ്പിച്ച് പ്രചാരണം നടത്തിയതിന് രാജ്യജ്രോഹ കുറ്റം ചുമത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. 124 എ വകുപ്പാണ് വിദ്യാർഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പ്രചാരണം. അതേസമയം കശ്മീരിലെ സംഘപരിവാർ ഭീകരതയ്ക്കെതിരെയായിരുന്നു തങ്ങളുടെ പ്രചാരണമെന്ന് അറസ്റ്റിലായ വിദ്യാർഥികൾ പറഞ്ഞു. ഇവരുടെ പ്രവൃത്തി പുറമേനിന്നുള്ള ആരുടെയെങ്കിലും പ്രേരണയാലാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. Content Highlights:Two Malappuram Govt Collage Students Arrested for Sedition Case
from mathrubhumi.latestnews.rssfeed https://ift.tt/2Sg9Tsp
via
IFTTT
No comments:
Post a Comment