ന്യൂഡൽഹി: ലാവ്ലിൻ കേസിൽ സുപ്രീംകോടതി ഏപ്രിൽ മാസത്തിൽ അന്തിമവാദം കേൾക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വിശദമായി വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചു. ലാവ്ലിൻ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നും തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്ന ചൊവ്വ മുതൽ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസം കേസ് പരിഗണിക്കണമെന്ന് തുഷാർ മെഹ്ത ആവശ്യപ്പെട്ടു. തുടർന്നാണ് ഏപ്രിൽ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദം കേൾക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായുള്ള ബെഞ്ച് തീരുമാനമറിയിച്ചു. മാർച്ച് മാസത്തിൽ ഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാൽ വാദം കേൾക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു. ലാവ്നിൽ കേസിലെ എല്ലാ ഹർജികളും സുപ്രീം കോടതി ഏപ്രിലിൽ ഒന്നിച്ചു പരിഗണിക്കും. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലിലും സുപ്രീംകോടതി വാദം കേൾക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2txpwBT
via
IFTTT
No comments:
Post a Comment