നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിയാൻ ഡൽഹി ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.കെട്ടിടം ഒഴിയണമെന്ന് നേരത്തേ പുറപ്പെടുവിച്ച വിധിക്കെതിരെ അസോസിയേറ്റഡ് ജേണൽസ് ഹൈക്കോടതിയെവീണ്ടുംസമീപിക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓഫീസ് 10 വർഷത്തിലേറെയായി ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല. മറ്റ് വ്യാപാര ആവശ്യങ്ങൾക്കാണ് കെട്ടിടം ഉപയോഗിക്കുന്നത്. ഇത് കരാറിന്റെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് 56 വർഷം നീണ്ട കരാർ നഗരവികസന മന്ത്രാലയം റദ്ദാക്കിയത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും 90 കോടിയുടെ കടത്തിൽ മുങ്ങിനിന്ന അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കാൻ യങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയെന്നും ഈ ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറു തുടങ്ങിയ നാഷണൽ ഹെറാൾഡ് പത്രവും ഉറുദുവിലെ ക്വാമി ആവാസും ഉൾപ്പെടെ മൂന്ന് പ്രസിദ്ധീകരണങ്ങൾ അസോസിയേറ്റ്ഡ് ജേർണൽസാണ് പ്രസിദ്ധീകരിച്ചിരുന്നത്. 2008ൽ കടക്കെണിയെ തുടർന്ന് അസോസിയേറ്റ് ജേർണൽസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. Content highlights:Court Orders National Herald Publisher To Vacate Delhi Building


from mathrubhumi.latestnews.rssfeed https://ift.tt/2tFjFKS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages