അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ യൂട്യൂബിനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ യൂട്യൂബിനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വൈമാനികൻ അഭിനന്ദൻ വർത്തമന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കംചെയ്യണമെന്ന് യൂട്യൂബിനോട് ഐടി മന്ത്രാലയം. അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകളാണ് നീക്കംചെയ്യാൻ ആവശ്യപ്പട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗികമായ നിർദേശം ലഭിച്ചാൽ യൂട്യൂബിന്റെ നയങ്ങൾക്കു വിധേയമായ രീതിയിൽ ഉടൻതന്നെ വീഡിയോ ദൃശ്യങ്ങൾ നീക്കംചെയ്യുമെന്ന് യൂട്യൂബ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒഴിവാക്കുന്നത് ഏതൊക്കെ ദൃശ്യങ്ങളാണെന്നത് വ്യക്തമല്ല. അതിർത്തി കടന്നെത്തിയ പാകിസ്താൻ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകർന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പാകിസ്താന്റെ പിടിയിലായത്. അദ്ദേഹം പാകിസ്താനിൽ എത്തിയ ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യൂട്യൂബിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയവയിലും അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. Content Highlights:IT Ministry asks YouTube to remove videos of Abhinand Varthaman, India surgical strike 2, Balakot


from mathrubhumi.latestnews.rssfeed https://ift.tt/2Th0kyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages