പ്രധാനമന്ത്രി കശ്മീരില്‍: രണ്ട് എയിംസുകള്‍ക്കും സര്‍വകലാശാലയ്ക്കും തറക്കല്ലിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

പ്രധാനമന്ത്രി കശ്മീരില്‍: രണ്ട് എയിംസുകള്‍ക്കും സര്‍വകലാശാലയ്ക്കും തറക്കല്ലിട്ടു

ശ്രീനഗർ: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിൽ. ജമ്മുവിലും ശ്രീനഗറിലുമായി രണ്ട് എയിംസുകൾക്ക് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അദ്ദേഹം തറക്കല്ലിട്ടു. ലഡാക്ക് സർവകലാശാലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ - ആരോഗ്യ രംഗത്തെ നിരവധി പദ്ധതികൾ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും. രണ്ട് എയിംസുകൾ വരുന്നതോടെ കശ്മീരിന്റെ ആരോഗ്യ പരിചരണ രംഗത്തും വിദ്യാഭ്യാസ - ഗവേഷണ രംഗത്തും വൻ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരിച്ച സംസ്ഥാനമായി കശ്മീർ മാറുന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. സന്ദർശനത്തിനിടെ ലേയിൽ പ്രദേശവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ലേയിലെ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന് അദ്ദേഹം തറക്കല്ലിടും. സംസ്ഥാനത്തെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കൈകളിൽ തോക്കുകൾക്ക് പകരം നോട്ട്ബുക്കുകൾ കാണണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി മുമ്പ് നടത്തിയ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന നിരവധി പദ്ധതികൾ വിഭാവനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. #WATCH: Prime Minister Narendra Modi meets locals in Leh. PM will lay foundation stone of new terminal building of the Airport in Leh, later today. #JammuAndKashmir pic.twitter.com/4ZkeYC17Eq — ANI (@ANI) February 3, 2019 Content Highlights:Electricity For All, Mega Push For Education As PM Modi Visits J&K, Modi


from mathrubhumi.latestnews.rssfeed http://bit.ly/2Tv0E99
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages