ലണ്ടൻ: വിമാനയാത്രയ്ക്ക് മുമ്പ് ഒന്നു മിനുങ്ങിയേക്കാമെന്ന് കരുതിയ ഡേവിഡ് സ്റ്റീഫൻ യങ്ങിന് കിട്ടിയത് എട്ടിന്റെ പണി. മദ്യപിച്ച് വിമാനത്തിനുള്ളിൽ നടത്തിയ പ്രകടനങ്ങൾക്ക് ഡേവിഡ് പിഴ നൽകേണ്ടത് 16,000 ഡോളർ. കാൽഗറിയിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് മദ്യലഹരിയായിരുന്ന ഡേവിഡ് ബഹളമുണ്ടാക്കി മറ്റു യാത്രക്കാർക്ക് ശല്യമായത്. ഡേവിഡിന്റെ ശല്യംകാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കേണ്ടി വന്നു. ലണ്ടനിലെത്തി തിരികെ കാൽഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വൻതോതിൽ ഉന്ധനനഷ്ടമുണ്ടായിയെന്ന് കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് കേസ് നൽകിയിരുന്നു. 20000 ടൺ ഇന്ധനത്തിന്റെ വില ഡേവിഡ് നൽകണമെന്നാണ് കോടതി വിധി. ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നന്നായി മദ്യപിച്ചിരുന്ന ഡേവിഡ് മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഡേവിഡ് കോടതിയിൽ മാപ്പപേക്ഷ നൽകിയെങ്കിലും കോടതി പരിഗണിച്ചില്ല. യാത്രക്കാർക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നൽകേണ്ടി വരും. ഇന്ധനത്തിന്റെ തുകയും കൂടിയാവുമ്പോൾ വിമാനക്കമ്പനിയ്ക്ക് ഒന്നരലക്ഷത്തോളം ഡോളർ നഷ്ടമാകുമെന്നാണ് സൂചന. എന്നാൽ ഡേവിഡിന്റെ അടുത്ത ബന്ധു മരിച്ചതിനെ തുടർന്നുള്ള മാനസിക സംഘർഷത്തിലായതു കൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഡേവിഡിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. തുടർന്ന് കോടതി പിഴ കുറഞ്ഞ തുകയിലൊതുക്കി. Content Highlights: Drunk Man Forced Pilot To Dump Fuel To Land Safely, Cost Him $16,000
from mathrubhumi.latestnews.rssfeed http://bit.ly/2SppBFY
via
IFTTT
No comments:
Post a Comment