പെരിയ ഇരട്ടക്കൊല: പങ്ക് നിഷേധിച്ച് പീതാംബരന്‍; പോലീസ് ഭീഷണിപ്പെടുത്തിയെന്ന് കോടതിയില്‍; പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പെരിയ ഇരട്ടക്കൊല: പങ്ക് നിഷേധിച്ച് പീതാംബരന്‍; പോലീസ് ഭീഷണിപ്പെടുത്തിയെന്ന് കോടതിയില്‍; പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ പങ്ക് നിഷേധിച്ച് മുഖ്യപ്രതിയും സി.പി.എം മുന്‍ നേതാവ് പീതാംബരന്‍. കേസില്‍ തനിക്ക് പങ്കില്ലെന്നും കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. പോലീസ് കസ്റ്റഡി അവസാനിച്ചതോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴായിരുന്നു പീതാംബരന്റെ നിലപാട് മാറ്റം. പീതാംബരനേയും കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ സജി ജോര്‍ജിനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ സമയത്ത് മജിസ്‌ട്രേറ്റ് പീതാംബരനോട് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ഷുഗര്‍ മാത്രമേയുള്ളുവെന്ന് ഈ സമയം പീതാംബരന്‍ മറുപടി നല്‍കി. മറ്റെന്തെങ്കിലും പറയാനുണ്ടോമെന്ന്് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോഴാണ് പോലീസിനെതിരെ പരാതി ഉന്നയിച്ചത്.

പോലീസ് കസ്റ്റഡിയില്‍ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ പീതാംബരന്‍ കൊല്ലപ്പെട്ട ശരതിനേയും കൃപേഷിനേയും വെട്ടാന്‍ ഉപയോഗിച്ച വാളുകളും മറ്റ് ആയുധങ്ങളും ഒളിപ്പിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുത്തിരുന്നു.

കേസില്‍ പോലീസിന്റെ അന്വേഷണം ഇന്ന് അവസാനിക്കുകയാണ്. കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നാളെ മുതല്‍ അന്വേഷണം ആരംഭിക്കും.



from mangalam.com https://ift.tt/2GKtxLN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages