ഒടുവില്‍ മുട്ടുമടക്കി ചിറ്റിലപ്പള്ളി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ഒടുവില്‍ മുട്ടുമടക്കി ചിറ്റിലപ്പള്ളി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരുക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഹൈക്കോടതിയിലാണ് ചിറ്റിലപ്പള്ളി നിലപാട് അറിയിച്ചത്. വിജേഷിന് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ സഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹൈക്കോടതിയില്‍ ഹാജരാക്കണം.

2002ലാണ് വീഗാലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരുക്കേറ്റത്. ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വിജേഷ് അന്ന് മുതല്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു.

ഇതേതുടര്‍ന്നാണ് നഷ്ടപരിഹാരം തേടി വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ചിറ്റിലപ്പള്ളിയുടെ നിലപാട്.

ഇതേതുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചോദിച്ചിരുന്നു. എത്ര പണമുണ്ടായാലും അതൊന്നും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചിരുന്നു.



from mangalam.com https://ift.tt/2H7HqDx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages