ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വന്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്ന് കോടിയലധികം പേര്‍ക്ക് ഗുണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്ന ഇളവ് പക്ഷേ അടുത്ത വര്‍ഷമേ നിലവില്‍ വരു. ഈ വര്‍ഷം നിലവിലെ പരിധി തുടരും. രണ്ടര ലക്ഷം രൂപയില്‍ നിന്നുമാണ് അഞ്ചുലക്ഷമാക്കി ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയത്.
മദ്ധ്യവര്‍ത്തി സമൂഹത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനം ഇതെന്നാണ് വിലയിരുത്തല്‍. നിക്ഷേപം നടത്തിയാല്‍ ആറര ലക്ഷത്തിന് മുകളില്‍ അറ്റാദായം ഉള്ളവര്‍ക്ക് നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. പോസ്‌റ്റോഫീസുകളിലും ബാങ്കുകളിലും നിക്ഷേപത്തില്‍ 10,000 മുതല്‍ 40,000 രൂപ വരെ പലിശ ലഭിക്കുന്നവര്‍ക്കും ഇളവ് കിട്ടും. വാടക വരുമാനത്തിന്റെ നികുതിയിളവ് പരിധി 1.8 ലക്ഷം മുതല്‍ 2.8 ലക്ഷം വരെയാക്കി.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കി. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് വാടക വരുമാനത്തിന്റെ പരിധി. നഗരങ്ങളില്‍ ഉയര്‍ന്ന വാടക 1.8 ലക്ഷം മുതല്‍ 2.8 ലക്ഷം വരെ നല്‍കുന്നവര്‍ ഒഴിവാക്കപ്പെടും.
ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ കൂടി. നികുതിവരുമാനം 12 ലക്ഷം കോടിയായി. 6.85 കോടി റിട്ടേണുകളാണ് ഇത്. 99.54 ശതമാനം റിട്ടേണുകളും സൂഷ്മ പരിശോധന കൂടാതെ സ്വീകരിച്ചു. നികുതി വരുമാനം കൂടിയെന്ന് വ്യക്തമാക്കിയ ധനമന്ത്രി പ്രതിമാസ ശരാശരി ജിഎസ്ടി വരുമാനം 97,100 കോടി രൂപ. ജിഎസ്ടി നികുതിഭാരത്തെകുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്നും നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ ഓണ്‍ലൈനാക്കുമെന്നും പറഞ്ഞു.
from mangalam.com http://bit.ly/2DPVQpB
via IFTTT
No comments:
Post a Comment