അവളുറങ്ങുകയാണ് .... എന്റെയും... നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി .... കണ്‍മണിയുറങ്ങട്ടെ.... നമ്മുടെ കണ്ണ് നിറച്ച് ...., വൈറലായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

അവളുറങ്ങുകയാണ് .... എന്റെയും... നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി .... കണ്‍മണിയുറങ്ങട്ടെ.... നമ്മുടെ കണ്ണ് നിറച്ച് ...., വൈറലായി കുറിപ്പ്

കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം നഗരത്തെയും ജനങ്ങളെയും മൊത്തം വലച്ചു. വിഷപുക പരന്നപ്പോള്‍ എല്ലാവരും ശുദ്ധവായു ലഭിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു. അധികൃതരുടെ മുന്‍കരുതലുകള്‍ക്ക് കാതോര്‍ത്താണ് എല്ലാവരും ഓരോ നിമിഷവും കഴിഞ്ഞിരുന്നത്. ഇതിനിടയിലെ ഒരു കാഴ്ചയാണ് മനോരമ ന്യൂസ് ക്യാമറാമാന്‍ മഹേഷ് പോലൂര്‍ പങ്കുവെച്ചത്. മാലിന്യങ്ങള്‍ തീപടര്‍ന്ന് കൊച്ചി പുകനഗരമാകുമ്പോള്‍ ജീവിക്കാനായി ആക്രി ശേഖരിക്കാനിറങ്ങിയ യുവാവിനൊപ്പമുള്ള കുഞ്ഞിന്റെ ചിത്രമാണ് മഹേഷ് പങ്കുവെച്ചത്.

രാവിലെ നല്ല ഉറക്കമാണ് കുഞ്ഞ്. ജോലിക്കിറങ്ങുമ്പോള്‍ ആക്രി ശേഖരിക്കാനുള്ള വണ്ടിയില്‍ ഒരു തുണി വലിച്ചുകെട്ടി കുഞ്ഞിനെ അതിനുള്ളില്‍ കിടത്തിയാണ് ഈ അച്ഛന്‍ ജോലിക്കിറങ്ങുന്നത്. വെയിലും കാറ്റും ഏല്‍ക്കാതെ കുഞ്ഞിനുറങ്ങാന്‍ ഒരു കുടയും ആ അച്ഛന്‍ കരുതിവയ്ക്കും. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്ത ദിവസവും ഇത് തന്നെയാണ് ഈ അച്ഛന്‍ ചെയ്തത്. ഉള്ളുപ്പൊള്ളിച്ച ഈ അനുഭവം തന്റെ ഫെയ്സ്ബുക്കിലും മഹേഷ് പങ്കുവച്ചു.

മഹേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം...

കണ്‍മണിയുറങ്ങുന്നു.... കണ്ണ് നിറയുന്നു

രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ദേവിക്കുട്ടിക്ക് പരിഭവമായിരുന്നു.... ഞാനവളെ കൊഞ്ചിച്ചില്ലാന്നും പറഞ്ഞ് ... വൈകിട്ട് മിഠായി വാങ്ങി പരിഭവം തീര്‍ക്കാം എന്നുറപ്പിച്ചാണ് ഓഫീസിലേക്കിറങ്ങിയത്... പതിവ് ബൈക്ക് യാത്ര ഒഴിവാക്കി ബസ്സിലാണ് യാത്ര... കുണ്ടന്നൂരില്‍ ഷൂട്ട് ഉള്ളതിനാല്‍ അവിടെയിറങ്ങാം ,സഹപ്രവര്‍ത്തകര്‍ അങ്ങോട്ടെത്തും... ബസ്സിലെ പാട്ടുപ്പെട്ടിയില്‍ നിന്ന് യേശുദാസും... ചിത്രയും എന്റെ മനസ്സിനെ റൊമാന്റിക്കാക്കി കൊണ്ടിരുന്നു... വൈറ്റില കഴിഞ്ഞു.... ബ്രഹ്മപുരത്തെ വിഷപ്പുക കുണ്ടന്നൂരിനെയും പന്തലിട്ടിരുന്നു.. ബസ്സിറങ്ങി മുന്നോട്ടു നടക്കുമ്പോഴാണ് ഈ കാഴ്ച കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ഉന്തുവണ്ടിയില്‍ ഒരു കുഞ്ഞ് തൊട്ടില്‍ .മുഷിഞ്ഞ കൈലി മുണ്ടിലെ തൊട്ടിലില്‍ ഒരു കുഞ്ഞു മാണിക്യം ഉന്തുവണ്ടിക്കരികില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നു , ഈ കുഞ്ഞുവാവയുടെ അച്ഛനാണ് ... അയാളോട് കാര്യങ്ങള്‍ തിരക്കി ... ഇവളുടെ അമ്മ മറ്റൊരു ഉന്തുവണ്ടിയുമായി രാവിലെയിറങ്ങി... ഇതെല്ലാതെ വേറെ വഴിയില്ലാതെപ്പോയി ചേട്ടാ....

കുണ്ടന്നൂരിലെ വാഹനങ്ങളുടെ ഹോണ്‍ മുഴക്കങ്ങള്‍ അവള്‍ക്ക് താരാട്ട് പാട്ടായി കാണും.... ബ്രഹ്മപുരത്തെ വിഷപ്പുക സ്വപ്നത്തിലൂടെ ഓടിക്കളിക്കാനുള്ള മഞ്ഞുപ്പാടങ്ങളാവാം..... അവളുറങ്ങുകയാണ് .... എന്റെയും... നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി .... കണ്‍മണിയുറങ്ങട്ടെ.... നമ്മുടെയും കണ്ണ് നിറച്ച്....



from mangalam.com https://ift.tt/2T0pKR7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages