മിന്നലാക്രമണം: കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു; വിദേശരാജ്യങ്ങളെ നിലപാട് അറിയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

മിന്നലാക്രമണം: കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു; വിദേശരാജ്യങ്ങളെ നിലപാട് അറിയിക്കും

ന്യുഡല്‍ഹി: പാകിസ്താനിലെ ഭീകര താവളങ്ങള്‍ക്കു നേരെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വൈകിട്ട് അഞ്ചിനാണ് യോഗം. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ആണ് യോഗം വിളിച്ചിരിക്കുന്നത്.

അതിനിടെ, മിന്നലാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ ധരിപ്പിച്ചു. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ പ്രതിനിധി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യോമസേനയുടെ മിന്നലാക്രമണത്തിനു ശേഷമുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേന മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനോവ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.



from mangalam.com https://ift.tt/2EecvCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages