കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
ഉത്തരവ് നടപ്പാക്കാന്‍ എന്താണ് തടസ്സമെന്ന് രേഖാമൂലം അറിയിക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശയപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തി. ഫെബ്രുവരി 19 നു ഹാജരായി ഡിവൈഎസ്പി വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ പോലീസ് സുരക്ഷ ഒരുക്കുന്നില്ലെന്നും, സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് റമ്പാന്‍ തോമസ് പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.
from mangalam.com http://bit.ly/2GoOrA1
via IFTTT
No comments:
Post a Comment