ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെയ്്റ്റ്‌ലി ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് തിരിച്ചുവരുന്നത്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്നാണ് ജെയ്റ്റ്‌ലി മന്ത്രാലയത്തിന്റെ ചുമതല താല്‍ക്കാലികമായി കൈമാറിയത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല കൈമാറിയത്.
ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജെയ്റ്റലിയെ ധനമന്ത്രി സ്ഥാനത്ത് രാഷ്ട്രപതി പുനര്‍നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രിസഭയിലെ നിര്‍ണായക സ്വാധീനമുള്ള അംഗവും ബി.ജെ.പിയുടെ പ്രചാരണ വിഭാഗം തലവനുമാണ് അരുണ്‍ ജെയ്റ്റ്‌ലി. പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ വക്താവായി മാധ്യമങ്ങളില്‍ വരുന്നതും ജെയ്റ്റ്‌ലിയാണ്.
from mangalam.com http://bit.ly/2GpLjE9
via IFTTT
No comments:
Post a Comment