മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടണമെങ്കിൽ 1995 ലെ ഫോർമുലയിലായിരിക്കണമെന്ന ഉപാധിവെച്ച് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മഹാരാഷ്ട്രയിൽ ശിവസേനയുടെ ഈ ആവശ്യത്തോട് ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആകെയുള്ള 288 സീറ്റുകളിൽ ശിവസേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995-ലെ ഫോർമുല. അന്ന് ശിവസേന 73 സീറ്റുകളിലും ബിജെപി 65 സീറ്റുകളിലും ജയിക്കുകയും സേനയുടെ മനോഹർ ജോഷിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുയും ചെയ്തിരുന്നു. അതേ സമയം 2014-ൽ ഇരുപാർട്ടികളും ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ചപ്പോൾ ബിജെപിക്ക് 122 സീറ്റുകൾ ലഭിച്ചു. ശിവസേനക്ക് 63 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഇതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തിങ്കളാഴ്ച സഖ്യചർച്ചകൾക്കായി ഫോണിൽ വിളിച്ചു. ലോക്സഭയിൽ 50-50 ഫോർമുലയിൽ മത്സരിക്കാമെന്നാണ് ബിജെപിയുടെ വാഗ്ദ്ധാനം. നിയമസഭയിയിലും സമാനമായ ഫോർമുല ആകാമെന്നും ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയേക്കാൾ കൂടുതൽ സീറ്റുകളും മുഖ്യമന്ത്രിപദവും വേണമെന്നാണ് ശിവസേന ഉപാധിവെക്കുന്നത്. ലോക്സഭയിലേയും നിയമസഭയിലേയും മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ സേന തയ്യാറാണ്. എന്നിരുന്നാലും ആർക്കെങ്കിലും സഖ്യം വേണമെങ്കിൽ അത് ഞങ്ങളുടെ മുന്നിൽ വെക്കട്ടെ. അവർക്ക് ഡൽഹി ഭരിക്കാൻ സാധിക്കും. എന്നാൽ മഹാരാഷ്ട്രയിൽ നേട്ടം ഞങ്ങൾക്കായിക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. Content Highlights:Shiv Sena for 1995 formula for tie-up with BJP in Maharashtra
from mathrubhumi.latestnews.rssfeed http://bit.ly/2TKZ6bf
via
IFTTT
No comments:
Post a Comment