കൊച്ചി: കഴിഞ്ഞ വ്യാഴാഴ്ച ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡൽഹിയ്ക്ക് പുറപ്പെടുമ്പോൾ അതൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എട്ടാം തീയതി വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മറ്റു ബന്ധുക്കളെ കാണാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുമാണ് പതിമൂന്നംഗ സംഘം ഡൽഹിയിൽ തുടർന്നത്. കളിച്ചും ചിരിച്ചും ഉല്ലാസകരമായിരുന്ന അഞ്ചു ദിനങ്ങൾ പൊടുന്നനെ ദുരന്തത്തിന് വഴിമാറുകയായിരുന്നു. ഡൽഹി കരോൾബാഗിലെ അർപിത് പാലസിൽ ഇന്ന് പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിലാണ് കൊച്ചി ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവർ മരിക്കുന്നത്. തീപ്പിടിത്തമുണ്ടായെന്നും ജയശ്രീ മരിച്ചെന്നും പുലർച്ചെ തന്നെ രക്ഷപ്പെട്ടവർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പേ നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും മരണവാർത്തയെത്തി. നളിനിയമ്മ, മക്കളായ വിദ്യാസാഗർ, സോമശേഖരൻ, സുധ, ജയശ്രീ, വിദ്യാസാഗറിന്റെ ഭാര്യ മാധുരി, മകൻ വിഷ്ണു, സോമശേഖരന്റെ ഭാര്യ ബീന, സുധയുടെ ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മകൻ ഗൗരീശങ്കർ, നളിനിയമ്മയുടെ സഹോദരിയുടെ മകൾ സരസ്വതി, ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് ചേരാനല്ലൂരിലെ വീട്ടിൽ എത്തിയവർ ഇന്നലെ രാത്രിവരെ ഡൽഹിയിലെ ഓരോ കാര്യങ്ങളും ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഘം ഇന്നു രാവിലെ അമൃത് സറിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. പതിനേഴാം തീയതി മടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ചോറ്റാനിക്കരയിലാണ് ജയശ്രീ താമസിക്കുന്നത്. മറ്റുള്ള ബന്ധുക്കൾ മിക്കവരും ചേരാനെല്ലൂരിൽ അടുത്തടുത്ത വീടുകളിലാണ് താമസം. ദുരന്തവാർത്ത അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേരാണ് ഇങ്ങോട്ട് എത്തിയിരിക്കുന്നത്. Content Highlights: 9 Dead include 3 malayaleesAs Fire Breaks Out At Delhi Hotel
from mathrubhumi.latestnews.rssfeed http://bit.ly/2SKEin9
via
IFTTT
No comments:
Post a Comment