പി ജയേഷിന് ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

പി ജയേഷിന് ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ്

ചെന്നൈ: ന്യൂസ് ജേർണലിസ്റ്റുകൾക്കായി ദേശീയ തലത്തിൽ ദ ഹിന്ദു ഏർപ്പെടുത്തിയ പ്രഥമ ഫോട്ടോ ജേർണലിസം അവാർഡിന് മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ പി ജയേഷ് അർഹനായി. സ്പോർട്സ് ഫോട്ടോ വിഭാഗത്തിൽ ജയേഷ് രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ മലയാള മനോരമ ഫോട്ടോഗ്രാഫർ അരുൺ ശ്രീധറിനാണ് ഒന്നാം സ്ഥാനം. ക്ഷണിക്കപ്പെട്ട എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 12 ഫോട്ടോഗ്രാഫർമാർക്കാണ് അവാർഡ്.800 ഓളം എൻട്രികളിൽ നിന്നാണ് 12 പേരെതിരഞ്ഞെടുത്തത്. ന്യൂസ്, സ്പോർട്സ്, പോർട്രെയ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് എൻട്രികൾ ക്ഷണിച്ചത്. ചെന്നൈയിൽ ദ ഹിന്ദു സംഘടിപ്പിച്ച ഫോട്ടോ ബിനാലെയോടനുബന്ധിച്ച് ശനിയാഴ്ച നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് ദ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച, ഡൽഹി രാജ്നഗറിൽ ശൂചീകരണത്തൊഴിലാളിയുടെ ചിത്രം പകർത്തിയ താഷി തോബ്ഗ്യാൽ നേടി. തോബ്ഗ്യാലിന് 1.25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. മാതൃഭൂമി വയനാട് യൂണിറ്റിൽ ന്യൂസ് ഫോട്ടോഗ്രാഫറായ ജയേഷിന് മുമ്പ് വിവിധ പ്രസ് ക്ലബ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. ജയേഷിനെ അവാർഡിന് അർഹനാക്കിയ ചിത്രം Content Highlights: P Jayesh bags The Hindu Photography Award


from mathrubhumi.latestnews.rssfeed https://ift.tt/2TchVaf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages