സോറി ഇത് ഒറിജിനലല്ല ; ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ പേരില്‍ വ്യാജന്‍ ഒഴുകുന്നു ; വാട്ആപ്പ് വഴി വരുന്നത് ഭൂകമ്പവും ചാവേര്‍ ആക്രമണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

സോറി ഇത് ഒറിജിനലല്ല ; ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ പേരില്‍ വ്യാജന്‍ ഒഴുകുന്നു ; വാട്ആപ്പ് വഴി വരുന്നത് ഭൂകമ്പവും ചാവേര്‍ ആക്രമണവും

ന്യൂഡല്‍ഹി: പാകിസ്താന്റെ ഉള്ളില്‍ കടന്ന് മൂന്ന് തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി പുല്‍വാമാ ആക്രമണത്തിന് ഇന്ത്യ ഉചിതമായ തിരിച്ചടി നല്‍കിയത് വന്‍ ചര്‍ച്ചയാണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്. എന്നാല്‍ അന്നു മുതല്‍ പാകിസ്താന്‍ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും വ്യാജ വാര്‍ത്തകളും വ്യാജ ഫോട്ടോകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വ്യോമാക്രമണവുമായി ബന്ധപ്പെട്ടതെന്ന നിലയില്‍ തെറ്റായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സോഷ്യല്‍മീഡിയാ പേജുകളുമാണ് മുന്നില്‍. തകര്‍ന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ നല്‍കി ഇന്നലെ ബലാക്കോട്ടയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം എന്ന പേരിലാണ് പ്രചരിക്കുന്നത്.

വാട്‌സ്ആപ്പിന് പുറമേ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ചിത്രങ്ങള്‍ എത്തി. വ്യോമാക്രമണങ്ങളുടേത് എന്ന രീതിയില്‍ ഡിജിറ്റല്‍ മീഡിയ വഴി ചമച്ച വ്യാജചിത്രങ്ങളാണ് ഇവ. ഇവയില്‍ ചില ചിത്രങ്ങള്‍ ബലാക്കോട്ടില്‍ നിന്നും 2005 ല്‍ പകര്‍ത്തപ്പെട്ടവയാണ്.

[IMG]

മറ്റുള്ളവ പാകിസ്താനില്‍ പല ഘട്ടങ്ങളിലായി ഉണ്ടായ ദുരന്തങ്ങളുടേയും. 2005 ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തിന്റെ ഒക്‌ടോബര്‍ 10 നും 11 നും എടുത്ത ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. 23,000 പേര്‍ കൊല്ലപ്പെടുകയും 51,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2.5 ദശലക്ഷം പേര്‍ക്ക് വീടില്ലാതാകുകയും ചെയ്തു. പ്രചരിക്കുന്നവയില്‍ 2014 നവംബര്‍ 3 ന് നടന്ന ചാവേറാക്രമണത്തിന്റെ ചിത്രങ്ങളും ഉണ്ട്.

വാഗാ അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിത്രങ്ങളുടെ കാര്യത്തില്‍ നടന്ന പരിശോധനയില്‍ ബാലാക്കോട്ടേയില്‍ നടന്നതെന്ന രീതിയില്‍ വാട്സ്ആപ്പിലും മറ്റും പ്രചരിക്കുന്നത് 2005 ലെയും 2014 ലെയും ചിത്രങ്ങളാണെന്നും ഫോര്‍വേഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മുമ്പായി ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പറയുന്നത്.



from mangalam.com https://ift.tt/2VmgC68
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages