ഹനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ പുരോഗമിക്കുന്നു. ഉത്തര കൊറിയ അണ്വായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യമായിരിക്കും പ്രധാന ചര്‍ച്ചാവിഷയമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറിയന്‍ യുദ്ധത്തിന് ഔപചാരികമായി അന്ത്യം കുറിക്കണമെന്നതും ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യവും ചര്‍ച്ചയ്ക്കുവരുമെന്നാണ് സൂചന. കൂടിക്കാഴ്ച രണ്ടു ദിവസം നീണ്ടുനില്‍ക്കും.
ഇതു രണ്ടാം തവണയാണ് കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
ഇരുനേതാക്കളുടേയും വിയറ്റ്‌നാം കൂടിക്കാഴ്ചയ്ക്കു പിന്നലെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണി വലിയ തിരിച്ചടി നേരിട്ടു. വന്‍തകര്‍ച്ചയാണ് ഇന്ന് വിപണി നേരിട്ടുകൊണ്ടിരിക്കുന്നത്.
from mangalam.com https://ift.tt/2EC0b02
via IFTTT
No comments:
Post a Comment