ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട് ഫെഡറേഷൻ ലോകകപ്പിൽ സ്വർണം വെടിവെച്ചിട്ട് ഇന്ത്യയുടെ അപൂർവി ചന്ദേല. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലാണ് അപൂർവിയുടെ സ്വർണ നേട്ടം. ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ഫൈനലിൽ 252.9 പോയന്റുകൾ നേടിയ 26-കാരി ലോക റെക്കോഡും സ്വന്തം പേരിലാക്കി. 251.8 പോയന്റുകൾ നേടിയ ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 230.4 പോയന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡൽ കരസ്ഥമാക്കി. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റർ എയർറൈഫിളിൽ അപൂർവി വെങ്കലം നേടിയിരുന്നു. Content Highlights:issf world cup 2019 indian shooter apurvi chandela wins gold and create history
from mathrubhumi.latestnews.rssfeed https://ift.tt/2NnLVuD
via
IFTTT
No comments:
Post a Comment