തോങ്ക്: പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ കശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ഒരിടത്തും കശ്മീരി യുവാക്കള്‍ക്കെതിരെ ആക്രമണമുണ്ടാകരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനും മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ക്കുമെതിരെയാണ് നമ്മുടെ പോരാട്ടം. കശ്മീരികള്‍ക്ക് വേണ്ടിയാണ് നമ്മുടെ പോരാട്ടം അവര്‍ക്ക് എതിരെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരി യുവാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കരുത്. കശ്മീരി യുവാക്കള്‍ തീവ്രവാദത്തിന്റെ ഇരയാണ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ കശ്മീരിലെ ഓരോ കുട്ടിയും നമുക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ ഓരോ കുട്ടിയേയും സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്ഥാനിലെ തോങ്കില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരായി ഉണ്ടായ ആക്രമണത്തില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് ആക്രമണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഡെറാഡൂണിലാണ് കശ്മീരികള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുന്നൂറിലധികം കശ്മീരി വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിരുന്നു.
ആക്രമണ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും പത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി ഉയരുന്ന ഭീഷണി, അതിക്രമം, വിലക്ക് തുടങ്ങിയവ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നോഡല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2VdINEj
via IFTTT
No comments:
Post a Comment