ലഖ്‌നൗ: യു.പി തീവ്രവാദ വിരുദ്ധ സേന ജെയ്‌ഷെ മുഹമ്മദ് ബന്ധം സംശയിക്കപ്പെടുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശരണ്‍പൂര്‍ ജില്ലയിലെ ഒരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് യു.പി ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു. പിടിയിലായ രണ്ട് പേരും കശ്മീരികളാണ്.
കശ്മീരില കുല്‍ഗാം സ്വദേശിയായ ഷാനവാസ്, പുല്‍വാമയില്‍ നിന്നുള്ള ആഖിബ് എന്നിവരെയാണ് പിടികൂടിയത്. രണ്ട് പേര്‍ക്കും ജെയ്‌ഷെ ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം. പിടിയിലായവരില്‍ ഷാനവാസ് ഗ്രനേഡ് വിദഗ്ധനാണെന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ട്രാന്‍സിറ്റ് വാറണ്ടില്‍ കശ്മീരിലേക്ക് കൊണ്ടുപോകും.
തീവ്രവാദികള്‍ക്കുള്ള സന്ദേശമാണ് രണ്ട് പേരുടെ അറസ്‌റ്റെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ എറഞ്ഞു. തീവ്രവാദികള്‍ക്ക് രാജ്യത്ത് ഒളിച്ചിരിക്കാനാകില്ലെന്നും മൗര്യ പറഞ്ഞു. പിടിയിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോ €ിപ്പുകളും സന്ദേശങ്ങുളും കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയനാക്കും.
from mangalam.com https://ift.tt/2IsIHqQ
via IFTTT
No comments:
Post a Comment