നോട്ടം വോട്ടിൽ; ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

നോട്ടം വോട്ടിൽ; ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍

ന്യൂഡൽഹി: ജനപ്രിയപദ്ധതികളും ഇളവുകളും പ്രഖ്യാപിച്ച് മോദിസർക്കാരിന്റെ അവസാന ബജറ്റ്. ഇടത്തരക്കാരെയും കർഷകരെയും ശമ്പളക്കാരെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളിലൂടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വെള്ളിയാഴ്ച അവതരിപ്പിച്ച ഇടക്കാലബജറ്റ് ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പുതന്നെ. കർഷകർക്ക് സഹായധനവുമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന പ്രധാൻമന്ത്രി ശ്രമയോഗി മൻധൻ പദ്ധതി, പശുസംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് തുടങ്ങിയവയാണ് മുഖ്യപ്രഖ്യാപനങ്ങൾ. പ്രതിരോധമന്ത്രാലയത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതമായ മൂന്നുലക്ഷം കോടിരൂപ നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. റെയിൽവേക്ക് 64,587 കോടി രൂപയും അനുവദിച്ചു നോട്ട് പിൻവലിക്കൽ, കള്ളപ്പണത്തിനെതിരായ നടപടികൾ, ജി.എസ്.ടി. തുടങ്ങിയവയിലൂടെ നികുതിവരുമാനവും നികുതിദായകരുടെ എണ്ണവും വർധിച്ചതായി ഗോയൽ അവകാശപ്പെട്ടു. പ്രത്യക്ഷനികുതി പിരിവിൽ 18 ശതമാനം വർധനയുണ്ട്. ആദായനികുതിയിളവ് അഞ്ചുലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് ഇനി ആദായനികുതിയില്ല. എന്നാൽ, നിലവിലുള്ള നികുതിസ്ലാബുകളിൽ മാറ്റംവരുത്താതെയാണ് ഈ പ്രഖ്യാപനം. ആദായനികുതിചട്ടത്തിലെ 80 സി പ്രകാരമുള്ള ഇളവുകളും ഉൾപ്പെടുത്തുമ്പോൾ ഫലത്തിൽ ആറരലക്ഷംരൂപവരെ വാർഷികവരുമാനമുള്ളവർ ആദായനികുതി നൽകേണ്ട. മൂന്നുകോടി ഇടത്തരം നികുതിദായകർക്ക് 23,000 കോടിയോളം നികുതി ഇളവുകൾ ലഭിക്കും. മാസശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 രൂപയിൽനിന്ന് 50,000 രൂപയായി വർധിപ്പിച്ചു. നിക്ഷേപങ്ങൾക്ക് ബാങ്ക്, പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശയ്ക്കുമേൽ ടി.ഡി.എസ്.(ഉറവിടത്തിൽത്തന്നെ നികുതി) പിടിക്കുന്നതിനുള്ള പരിധി പതിനായിരത്തിൽനിന്ന് നാല്പതിനായിരമായി ഉയർത്തി. വാടകയ്ക്കുമേലുള്ള നികുതിയുടെ ടി.ഡി.എസ്. പരിധി 1,80,000-ത്തിൽനിന്ന് 2,40,000-മാക്കി. കർഷകമിത്രം കർഷകർക്ക് വർഷം ആറായിരം രൂപവീതം സാമ്പത്തികസഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി. സഹായധനം കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും. രണ്ടുഹെക്ടർവരെ ഭൂമിയുള്ള കർഷകകുടുംബങ്ങൾക്കാണ് സഹായം. 2000 രൂപവീതം മൂന്നുതവണയായി പണംനൽകും. കഴിഞ്ഞ ഡിസംബർമുതൽ മുൻകാലപ്രാബല്യത്തോടെയാണ് പദ്ധതി. ആദ്യഗഡു തിരഞ്ഞെടുപ്പിനുമുന്നേ അക്കൗണ്ടിലെത്തും. ക്ഷീര, മത്സ്യ മേഖലകളിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ലഭിക്കുന്ന വായ്പകൾക്ക് രണ്ടുശതമാനം പലിശയിളവ്. കൃത്യസമയത്ത് വായ്പ അടച്ചുതീർക്കുന്നവർക്ക് മൂന്നുശതമാനംകൂടി പലിശയിളവ്. ആകെ അഞ്ചുശതമാനം ഇളവ്. ദേശീയ ദുരന്തനിവാരണനിധിയിൽനിന്ന് സഹായധനം പ്രഖ്യാപിച്ചിട്ടുള്ള ഗുരുതര പ്രകൃതിക്ഷോഭം നേരിടുന്ന കർഷകർക്കുള്ള രണ്ടുശതമാനം പലിശയിളവ് വായ്പാതിരിച്ചടവുകാലംമുഴുവൻ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നുശതമാനംകൂടി പലിശയിളവ്. ഉടനടി റിട്ടേൺ എല്ലാ നികുതിറിട്ടേണുകളും 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച് ഉടൻ റിട്ടേൺ നൽകും. നികുതിറിട്ടേണുകൾ 2013-14ൽ 3.79 കോടിയായിരുന്നത് 6.85 കോടിയായി ഉയർന്നു. 80 ശതമാനം വർധന. 2017-18ലെ പ്രത്യക്ഷ നികുതിപിരിവിൽ 18 ശതമാനം വർധന. നികുതിദായകരുടെ എണ്ണം വർധിച്ചു. 1.06 കോടി ആളുകൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചു. ധനക്കമ്മി 2018-19ൽ 3.4 ശതമാനമായി കുറഞ്ഞു. ചരക്ക്-സേവന നികുതി ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾമൂലം വളർച്ചനിരക്ക് വർധിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനകം 23,900 കോടി ഡോളർ വിദേശനിക്ഷേപം. ജി.എസ്.ടി. രജിസ്ട്രേഷനുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഒരു കോടി വരെയുള്ള വായ്പകൾക്ക് രണ്ടുശതമാനം പലിശയിളവു നൽകും. മറ്റു പ്രഖ്യാപനങ്ങൾ *അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഒരു ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ *ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 60,000 കോടി *സിനിമാനിർമാണത്തിനുള്ള അനുമതിക്ക് ഏകജാലകസംവിധാനം *എല്ലാവീട്ടിലും വൈദ്യുതി *മത്സ്യമേഖലയ്ക്കായി പ്രത്യേക വകുപ്പ് *സ്റ്റാമ്പ്നികുതി സംവിധാനത്തിൽ പരിഷ്കരണം *ഉജ്ജ്വൽ യോജന പ്രകാരം സൗജന്യമായി എട്ടുകോടി പാചകവാതക കണക്ഷനുകൾ *ദേശീയ നിർമിതബുദ്ധി പോർട്ടൽ *പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയ്ക്ക് 19,000 കോടി *അങ്കണവാടി പദ്ധതിക്കുള്ള ബജറ്റ് വിഹിതം 23,357 കോടിയാക്കി *പട്ടികജാതി വിഭാഗങ്ങൾക്ക് 76,801 കോടി. പട്ടികവർഗ വിഭാഗങ്ങൾക്ക് 50,086 കോടി *ചെലവുകുറഞ്ഞ പാർപ്പിടപദ്ധതിക്കുള്ള നികുതിയിളവ് 2020 മാർച്ച് 31 വരെ നീട്ടി. Content Highlights: Union Budget 2019


from mathrubhumi.latestnews.rssfeed http://bit.ly/2G8rJfs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages