നിധിക്കായി മുത്തശ്ശിയെ പേരക്കുട്ടി തലയറുത്ത് കൊലപ്പെടുത്തി, ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് ആണ്‍കുട്ടിയെ നരബലി കൊടുത്ത കേസിലും പ്രതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

നിധിക്കായി മുത്തശ്ശിയെ പേരക്കുട്ടി തലയറുത്ത് കൊലപ്പെടുത്തി, ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് ആണ്‍കുട്ടിയെ നരബലി കൊടുത്ത കേസിലും പ്രതി

ബംഗളൂരു: നിധി ലഭിക്കുമെന്ന വിശ്വസിച്ച് പേരക്കുട്ടി മുത്തശ്ശിയെ തലയറുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിന് സമീപമുള്ള ബദാനഗോഡി എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 75 വയസുള്ള പുട്ടവ്വ ഗൊള്ളാറയെ പേരക്കുട്ടി രമേശ് ഗൊള്ളാറ(32) തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ ഇയാള്‍ നരബലി നല്‍കിയിരുന്നു. ഈ കേസില്‍ ശിക്ഷയില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയത്.

പൂട്ടിക്കിടന്ന വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ച് നാട്ടുകാര്‍ അകത്ത് പ്രവേശിച്ചപ്പോള്‍ പുട്ടവ്വയെ തലയറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016ലാണ് പ്രതി ആണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം മാലഗി ഡാമിന് സമീപം കുഴിച്ചിട്ടു. ഹുളിഗമ്മ ദേവിനിധി ലഭിക്കാനായി ആരെയെങ്കിലും ബലി നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയത്.

മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രമേശിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തു നിന്നുമായിരുന്നു രമേശിനെ കണ്ടെത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് രമേശിനെ കണ്ടെത്തി. ഇയാളെ പിടികൂടിയ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 2016ലെ മൊഴി തന്നെയാണ് ഇപ്രാവശ്യവും രമേശ് ആവര്‍ത്തിച്ചതെന്നാണ് വിവരം.



from mangalam.com https://ift.tt/2SUOGtk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages