അമൃത്സർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ കുൽവിന്ദർ സിങ്ങിന്റെ മാതാപിതാക്കളെ അനന്ദ്പുർ സാഹിബിലുള്ള ഗ്രാമത്തിലെത്തി സന്ദർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഗ്രാമത്തിലെ സ്കൂളിനുംലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനൽകുമെന്ന് വീട് സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. Punjab Chief Minister Captain Amarinder Singh: Apart from ex-gratia worth Rs 12 lakh, special monthly pension of Rs 10,000 per month will be given to his parents for life, as the deceased soldier had no children whom we could provide job. pic.twitter.com/m234aVDEfF — ANI (@ANI) 17 February 2019 ജവാന്റെ മാതാപിതാക്കൾക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നൽകുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാൽ സർക്കാർ ജോലി ആർക്കും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തത്. പുൽവാമ ഭീകരാക്രമണത്തിൽ കുൽവിന്ദർ സിങ്ങടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാരുടെ കുടുംബങ്ങൾക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു.അതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽവീരമൃത്യു വരിച്ച സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ നസീർ അഹമ്മദിന്റെ കുടുംബത്തിന് 20 ലക്ഷംരൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Pulwama Terror Attack, Punjab CM, Special Pension
from mathrubhumi.latestnews.rssfeed http://bit.ly/2Islu8q
via
IFTTT
No comments:
Post a Comment