പുല്‍വാമ: കശ്മീരികള്‍ക്കെതിരായ ആക്രമണം മനുഷ്യത്വവിരുദ്ധമെന്ന് നടി സ്വര ഭാസ്‌കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പുല്‍വാമ: കശ്മീരികള്‍ക്കെതിരായ ആക്രമണം മനുഷ്യത്വവിരുദ്ധമെന്ന് നടി സ്വര ഭാസ്‌കര്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. കശ്മീരികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ മനുഷ്യത്വ വിരുദ്ധമാണെന്ന് സ്വര ട്വീറ്റ് ചെയ്തു. ദേശീയതയുടെ പേരില്‍ രാജ്യത്ത് നടക്കുന്നത് വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണ്. ഇത് തന്നെയാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നതെന്നും സ്വര പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് വിവിധ മേഖലകളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡെറാഡൂണിലാണ് ആക്രമണം തുടങ്ങിയത്. ബി.ജെ.പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ 12 അംഗ സംഘം ചേര്‍ന്ന് ആക്രമിച്ചതായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആക്രമണം. ഉത്തരാഖണ്ഡിലെ ആയിരത്തോളം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുതതിയിട്ടുണ്ട്. ഹരിയാനയിലെ അംബാലയിലും കശ്മീര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.



from mangalam.com http://bit.ly/2TUM7DY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages