തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാനനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തെ ചൊല്ലി വിവാദം. സംസ്ഥാന സർക്കാർ കോട്ടയത്ത് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും കണ്ണന്താനത്തിന്റെ നടപടി രാഷ്ട്രീയ അൽപ്പത്തമാണെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റാനുള്ള ബി.ജെ.പി. നീക്കം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി വി.എസ്. സുനിൽകുമാറാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെസംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ചത്. അതേസമയം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തുഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ വിശദീകരണം. മൂന്ന് ഗഡുക്കളായി ആറായിരം രൂപ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ച പദ്ധതിക്ക് ദിവസങ്ങൾക്ക് മുൻപേ അപേക്ഷ ക്ഷണിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ വെബ്കാസ്റ്റിങ്ങുമുണ്ടാവും. Content Highlights:controversy on pradhamantri kissan samman nidhi inauguration in kerala, alphons kannanthanam
from mathrubhumi.latestnews.rssfeed https://ift.tt/2U4WOnF
via
IFTTT
No comments:
Post a Comment