ഹര്‍ത്താല്‍ ആഹ്വാനം: എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് ഡീന്‍ കുര്യാക്കോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ഹര്‍ത്താല്‍ ആഹ്വാനം: എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളുടെ പേരിൽ എത്ര കേസുകളിൽ വേണമെങ്കിലും ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം നൽകിയത്. അങ്ങനെ മാത്രമേ സംഭവിച്ചിട്ടുള്ളൂ. എന്നാൽ, അങ്ങനെയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. കൊലപാതകത്തെയും അതിനെതിരായ സമരത്തെയും ഒരുപോലെ കാണരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. പെരിയ കൊലപാതകത്തെ തുടർന്ന് ഫെബ്രുവരി 18ന് നടത്തിയ മിന്നൽ ഹർത്താലിലെ എല്ലാ കേസുകളിലും ഡീനിനെ പ്രതി ചേർക്കണമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഹർത്താലിലെ നഷ്ടം ഡീനിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ ഹർത്താലിൽ പൊതുമുതലിലെ നഷ്ടം മാത്രം 2.65 ലക്ഷം രൂപ വരുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് ആലുവ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് നീതിപീഠത്തോട് ബഹുമാനമുണ്ട്. എന്നാൽ, സർക്കാർ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഈ കൊലപാതകികൾക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ എത്ര കേസുകളിൽ പ്രതികളാകേണ്ടിവന്നാലും എത്ര കേസുകളിൽ ശിക്ഷിക്കപ്പെടേണ്ടിവന്നാലും അത് സ്വീകരിക്കാൻ തയാറാണ്. സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ കാണിക്കുന്നതിന്റെ പത്തിലൊന്ന് ആർജവമെങ്കിലും കൊലപാതകികളെ അറസ്റ്റുചെയ്യാൻ സർക്കാർകാണിക്കണം -ഡീൻ ആലുവയിൽ പറഞ്ഞു. ഹർത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ കോടതിയലക്ഷ്യ നടപടിയും ഡീൻ നേരിടുന്നുണ്ട്. തനിക്ക് ഈ വിധിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇന്നലെ ഹൈക്കോടതിയിൽ ഹാജരായ ഡീൻ നൽകിയ വിശദീകരണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. കൊച്ചിയിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. Content Highlights:hartal case; youth congress state president dean kuriakose says he is ready to accept punishment


from mathrubhumi.latestnews.rssfeed https://ift.tt/2SX3BTI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages